ബിജെപി എം പി കിരോരി ലാൽ മീണ ഏകീകൃത സിവിൽ കോഡ് സ്വകാര്യ ബില്ലായി അവതരിപ്പിക്കാൻ രാജ്യസഭയിൽ അനുമതി തേടിയിരുന്നു. അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ്, സിപിഎം എംപിമാർ ആദ്യഘട്ടത്തിൽ തന്നെ പ്രതിഷേധം അറിയിച്ചിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ വിശദീകരണവുമായി പി വി അബ്ദുള്‍ വഹാബ് രംഗത്തെത്തി.